ADVERTISEMENT

തിരുവനന്തപുരം ∙ മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരില്‍ തപാൽ വോട്ട് തയാറാക്കിയതിന്റെ തെളിവുകള്‍ മനോരമ ന്യൂസിന്. തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ എട്ടു വര്‍ഷം മുന്‍പു മരിച്ചയാളും വഞ്ചിയൂരില്‍ നാലു വര്‍ഷം മുന്‍പു മരിച്ചയാളും പോസ്റ്റല്‍ വോട്ടിനുള്ള പട്ടികയിലുണ്ട്.

വോട്ട് അനുവദിച്ചുള്ള പട്ടിക പ്രാദേശിക രാഷ്ട്രീയക്കാരുടെ കയ്യില്‍ കിട്ടിയപ്പോഴാണു ഭൂരിഭാഗം പേരും ഇങ്ങനെയുള്ള വോട്ടിന്റെ കാര്യം അറിഞ്ഞത്. പട്ടിക തയാറാക്കിയതിലെ പിഴവെന്നു പറഞ്ഞ് ഒഴിയാനാണു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. വോട്ടർപട്ടികയിൽ ഇരട്ടിപ്പും വ്യാജരും നിരവധിയാണെന്ന ആക്ഷേപത്തിനു പിന്നാലെയാണ് ഈ സംഭവം.

English Summary: Kerala Assembly Election 202 voters list issues- Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com