ADVERTISEMENT

കണ്ണൂർ∙ പഴയ കോലീബി സഖ്യത്തിന്‍റെ വിശാല രൂപം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുൻപ് കുറച്ച് മണ്ഡലങ്ങളിൽ മാത്രമുണ്ടായിരുന്ന കോലീബി സഖ്യം സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ഗുരുവായൂരില്‍ യുഡിഎഫ് ബിജെപിയുമായി ധാരണ ഉറപ്പിച്ചു. ഗുരുവായൂരില്‍ യുഡിഎഫ് ജയിക്കുമെന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇതിന് തെളിവാണ്. മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി വോട്ടിനായി ബിജെപി വക്താവിനെപ്പോലെയാണ് സംസാരിക്കുന്നത്. മുൻകാലങ്ങളിൽ കേന്ദ്രസർക്കാരിനെ സഹായിച്ചതിനുള്ള സഹായമാണ് ബിജെപിയിൽനിന്ന് യുഡിഎഫിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല പറഞ്ഞിട്ട് തദ്ദേശവോട്ടെടുപ്പിൽ നേട്ടമുണ്ടായില്ലല്ലോ. വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണം നിയമവിരുദ്ധമല്ല. ഇടതു നേതാക്കളുടെ പൊതുജീവിതം തകർക്കാമെന്ന് കരുതേണ്ട. ജോസ് കെ. മാണിയുടെ ലൗ ജിഹാദ് പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അക്കാര്യം ജോസ് കെ. മാണിയോടു തന്നെ ചോദിക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.

English Summary: CM Pinarayi Vijayan allegation on Congress-bjp-league alliance
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com