ADVERTISEMENT

മുംബൈ ∙ എൻ‌സി‌പി മേധാവി ശരദ് പവാറിനു പിത്താശയ രോഗമുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ 31ന് ശസ്ത്രക്രിയ നടത്തുമെന്നു പാർട്ടി വക്താവ് നവാബ് മാലിക് അറിയിച്ചു. കാൻസറിൽനിന്നു മുക്തനായ എൺപതുകാരനായ പവാറിനു 2004ലും ശസ്ത്രക്രിയ നടത്തിയിരുന്നു.

‘കഴിഞ്ഞദിവസം വൈകിട്ടു പവറിന് അടിവയറ്റിൽ വേദന അനുഭവപ്പെട്ടു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ പിത്താശയത്തിൽ കല്ലുകൾ കണ്ടെത്തി. മാർച്ച് 31ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. എൻഡോസ്കോപ്പിയും ശസ്ത്രക്രിയയും നടത്തും. അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കി’ –നവാബ് മാലിക് ട്വീറ്റ് ചെയ്തു. 

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന–കോൺഗ്രസ്–എൻ‌സി‌പി സഖ്യസർക്കാരിന്റെ പ്രതിസന്ധിക്കിടയിലാണു പവാറിനു രോഗം കണ്ടെത്തിയത്. മുകേഷ് അംബാനിക്കെതിരായ ബോംബ് ഭീഷണി കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയും എൻ‌സി‌പി നേതാവുമായ അനിൽ ദേശ്മുഖ് വിവാദത്തിൽപ്പെട്ടതു സർക്കാരിനെ കുഴക്കുകയാണ്. കേന്ദ്രമന്ത്രി അമിത് ഷായെ പവാർ ശനിയാഴ്ച അഹമ്മദാബാദിൽ സന്ദർശിച്ചെന്ന റിപ്പോർ‌ട്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു.

English Summary: Sharad Pawar Unwell, Will Be Hospitalised On Wednesday For Surgery: NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com