ADVERTISEMENT

പാലക്കാട്∙ എൻഡിഎ സ്ഥാനാർഥിയുടെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുവേദിയിൽവച്ചാണ് എൻഡിഎ സ്ഥാനാർഥി പി. നസീമയെ മോദി ആദരിച്ചത്. തിരഞ്ഞെടുപ്പ് ആവേശം ഉയർത്തി നരേന്ദ്ര മോദിയുടെ ആദ്യ പൊതുപരിപാടി ചൊവ്വാഴ്ച പാലക്കാട് കോട്ടമൈതാനത്തു നടന്നിരുന്നു. 

ഈ വേദിയിലാണ് മോദിയുടെ കാൽ നസീമ തൊട്ട് വന്ദിച്ചത്. ഈ സമയം തന്നെ നസീമയുടെ കാൽ തൊട്ട് വന്ദിക്കുന്ന മോദിയേയും കാണാം. ഈ വിഡിയോ ഇപ്പോൾ ബിജെപി സൈബർ ഗ്രൂപ്പുകളിൽ ൈവറലാവുകയാണ്.

എൻഡി‌എ മുന്നണിയില്‍ മത്സരിക്കുന്ന ഏക മുസ്‍ലിം വനിതയാണ് പി.നസീമ. അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയായാണ് നസീമ മണ്ണാര്‍ക്കാടുനിന്ന് ജനവിധി തേടുന്നത്.

English Summary : Narendra Modi touching the feet of Mannarkkad NDA candidate P Naseema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com