ADVERTISEMENT

കരുനാഗപ്പള്ളി∙ ഉത്തർ പ്രദേശിലെ ബിജെപി മുഖ്യമന്ത്രി ഉയർത്തുന്ന ലൗ ജിഹാദ് ആരോപണം അതേ ഭാഷയിൽ കേരളത്തിൽ ഇടതുപക്ഷ നേതാക്കൾ ഉയർത്തുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ തമ്മിൽ ഫാഷിസത്തിന്റെ കാര്യത്തിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. അനീതിക്കെതിരെ ശബ്ദമുയർത്തുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനെ അടിച്ചമർത്തുന്നത് ഏതു പക്ഷമായാലും അവർ ജനാധിപത്യ സർക്കാർ എന്ന വിശേഷണത്തിന് അർഹരല്ല.

ന്യായമായ സമരം നടത്തിയ വിദ്യാർത്ഥി, യുവജന പ്രവർത്തകരെ അടിച്ചമർത്തുകയാണ് കേരളത്തിൽ സർക്കാർ ചെയ്തത്. ഉത്തർപ്രദേശിൽ ഹത്രസ് കേസ് കൈകാര്യം ചെയ്തതിനു സമാനമായാണ് കേരളത്തിൽ വാളയാർ കേസ് സംസ്ഥാന സർക്കാർ കൈകാര്യം ചെയ്തത്. വലിയ അഴിമതികൾ നടക്കുമ്പോഴെല്ലാം അതൊന്നും അറിയില്ല എന്നാണ് പിണറായി വിജയൻ പറയുന്നത്. അപ്പോൾ കേരളം ആരാണ് ഭരിക്കുന്നത് എന്ന് ചോദിക്കേണ്ടി വരുമെന്നും പ്രിയങ്ക പറഞ്ഞു.

Content Highlights: Priyanka Gandhi's election campaign Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com