ADVERTISEMENT

കണ്ണൂർ∙ ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി  ഒരിടത്തും നല്‍കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. വിശേഷണം നല്‍കുന്നത് വ്യക്തികളാണ്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇനി മല്‍സരിക്കാനില്ലെന്ന ഇ.പി.ജയരാജന്‍റെ പ്രസ്താവന അഭിപ്രായപ്രകടനം മാത്രമെന്നും കോടിയേരി പറഞ്ഞു. 

വിനോദിനിയുടെ ഐ ഫോൺ പണം കൊടുത്തു വാങ്ങിയതാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറ‍ഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സർക്കാരിനെതിരായ ആരോപണങ്ങളെന്ന പേരിൽ പ്രതിപക്ഷം ഇപ്പോൾ പൊട്ടിക്കുന്നത് വെറും പടക്കങ്ങൾ മാത്രമാണ്. ബോംബ് ഉണ്ടെങ്കിൽ പ്രതിപക്ഷം പെട്ടെന്ന് പൊട്ടിക്കണം. ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം പേടിക്കില്ല. ഒന്നും ഫലിക്കാത്തതു കൊണ്ട് ഇപ്പോൾ പ്രതിക്ഷം പൂഴിക്കടകൻ പ്രയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

English Summary : CPM has not given 'captain' epithet to Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com