ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ കെഎസ്ഇബി–അദാനി കരാർ ആരോപണം ചൂട് പിടിക്കുന്നു. അദാനിയുമായി കെഎസ്ഇബിയോ സര്‍ക്കാരോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി പ്രതികരിച്ചു.

ഇതിനൊപ്പം മന്ത്രി മാധ്യമപ്രവർത്തകരോട് കയർക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. അല്ലേൽ പൊയ്ക്കോ. എനിക്ക് നിങ്ങളെ കാണാൻ സൗകര്യമില്ല. എന്നോട് അതുമിതുമൊക്കെ ചോദിച്ചാൽ ഞാൻ വല്ലതുമൊക്കെ പറയും. അറിയാമല്ലോ’– മന്ത്രി പറഞ്ഞു.

വൈദ്യുതി നല്‍കുന്നത് കേന്ദ്ര ഏജന്‍സിയാണെന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിവരങ്ങള്‍ വൈദ്യുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ചെന്നിത്തലയുടെ സമനില തെറ്റിയെന്നും മന്ത്രി പറ‍ഞ്ഞു. പ്രതിപക്ഷ ആരോപണത്തെ മുഖ്യമന്ത്രി പിണറായി വിജയനും തള്ളിക്കളഞ്ഞു.

English Summary: MM Mani against Ramesh Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com