ADVERTISEMENT

പത്തനംതിട്ട ∙ കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഇരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ ഇതു കാണണം. കേരളം ബിജെപിക്കൊപ്പമെന്നും കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍ത്തിയും ധാര്‍ഷ്ട്യവുമാണ്. യുഡിഎഫും എല്‍ഡിഎഫും അജയ്യരെന്ന് സ്വയം കരുതുന്നു, അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുകയാണ്. അധികാരഭ്രമം കാരണം വര്‍ഗീയ ശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നു– മോദി ആരോപിച്ചു.

മുത്തലാഖ് നിരോധനത്തോട് മുസ്‍ലിം ലീഗിന്റെ നിലപാട് എന്താണ്? എസ്ഡിപിഐ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ എന്താണ് നിലപാട് എന്നും ചോദിച്ച മോദി ശബരിമല വിഷയവും ഉന്നയിച്ചു. ഏത് സര്‍ക്കാര്‍ സ്വന്തം ജനങ്ങള്‍ക്കുമേല്‍ ലാത്തികള്‍ വര്‍ഷിക്കും എന്നായിരുന്നു ചോദ്യം. ശരണം വിളിച്ചാണ് മോദി പ്രസംഗിച്ചു തുടങ്ങിയത്. 

എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ കുടുംബാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മുതിര്‍ന്ന എല്‍ഡിഎഫ് നേതാവിന്റെ മകന്റെ ചെയ്തികള്‍ നാട് കണ്ടുകൊണ്ടിരിക്കുന്നു. ഭരണത്തില്‍ ശ്രദ്ധിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ക്ക് സമയമില്ല. ബിജെപിയിൽ ഇ.ശ്രീധരനടക്കമുള്ള  പ്രഫഷണലുകളുടെ വരവ് നിര്‍ണായകമാകുമെന്നും മോദി പറഞ്ഞു.

English Summary : PM Narendra Modi speech at Election rally, Konni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com