കേന്ദ്രാവിഷ്കൃത പദ്ധതികൾ; വിജയത്തിന്റെ രാജതന്ത്രം

b-j-p-central-1
SHARE

കേന്ദ്രപദ്ധതികളുടെ ഗുണഫലം മുഴുവൻ ഇടനിലക്കാരും ദല്ലാളുമാരും കൊണ്ടുപോകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് നരേന്ദ്ര മോദി അധികാരത്തിലേറിയ ഉടൻ തന്നെ ജൻധൻ യോജന നടപ്പിലാക്കിയത്. അന്നേവരെ ബാങ്കിങ് സൗകര്യങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്ന് കരുതിയ ഒരു ജനതയെ തങ്ങൾ എത്ര വലിയ ചൂഷണത്തിനാണ് വിധേയരായിക്കൊണ്ടിരുന്നത് എന്ന് മനസ്സിലാക്കിച്ചു കൊടുത്ത നീക്കമായിരുന്നു അത്. തുടർന്ന് സർക്കാർ പദ്ധതികളിൽ നിന്നുള്ള വിഹിതങ്ങൾ നേരിട്ട് ആൾക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്താൻ തുടങ്ങി. ഇന്ത്യക്കാർ നേരിട്ടുകൊണ്ടിരുന്ന ചൂഷണത്തിനും ഇടനിലയ്ക്കും ഒരു പരിധി വരെ തടയിട്ട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചുകൊണ്ടിരുന്ന കള്ളപ്പണത്തിനും കള്ളനോട്ടിനും ഇരുട്ടടി നൽകിയായിരുന്നു സാമ്പത്തികരംഗത്തെ സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കാവുന്ന നോട്ടുപുതുക്കലും ഡിജിറ്റൽ ട്രാൻസാക്‌ഷനും ഒറ്റ രാത്രി കൊണ്ട് നടപ്പിലാക്കിയത്. വിപ്ലവകരമായ ആ തീരുമാനം അവതാളത്തിലായിരുന്ന നമ്മുടെ സാമ്പത്തികരംഗത്തെ മെല്ലെ കര കയറ്റി. ഇന്ന് ലോകത്ത് അതിവേഗം വളരുന്ന ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി നാം മാറി.

modi-greenfield-2

സ്ത്രീസുരക്ഷയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും പ്രത്യേക പരിഗണനകൾ നൽകിയ ബിജെപി സുകന്യസമൃദ്ധി പദ്ധതി പോലെ പെൺകുട്ടികളുടെ വിവാഹത്തിനും പഠനത്തിനും ഉതകുന്ന പദ്ധതികൾ അവതരിപ്പിച്ചതോടൊപ്പം ബേട്ടി ബചാവോ ബേട്ടി പഠാവോ പോലെയുള്ള പദ്ധതികളിലൂടെ പെൺശിശുഹത്യയ്ക്ക് അറുതി വരുത്തി. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിൽ അസംഘടിതരായിട്ടുള്ളവർക്ക് പെൻഷൻ നൽകാൻ വേണ്ടി അവതരിപ്പിച്ച ശ്രംയോഗി മൻധൻ പദ്ധതിയും ഗ്രാമീണ മേഖലയിലുള്ളവർക്ക് നൈപുണ്യ പരിശീലനത്തിനായി കൊണ്ടുവന്ന ദീനദയാൽ ഉപാദ്ധ്യായ ഗ്രാമീണകൗശല്യ പദ്ധതിയും പോലെയുള്ളവ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനതയുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടുവന്ന പദ്ധതികളായിരുന്നു. വിദ്യാഭ്യാസമുള്ളവർ എണ്ണത്തിൽ വളരെ കൂടുതലും തൊഴിലവസരങ്ങൾ കുറവും എന്ന വൈകല്യം പേറിനടന്ന ഇന്ത്യയിൽ, സംരംഭകത്വവും സ്വാശ്രയത്വവും വളർത്തുന്നതിനായി മുദ്ര ലോണുകൾ അവതരിപ്പിച്ചതും, എംഎസ്എംഎ മേഖലയിൽ നൽകിക്കൊണ്ടിരുന്ന ലോൺ പരിധി ഉയർത്തിയതും, മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി കൂടുതൽ വ്യവസായങ്ങളെ ഇന്ത്യയിൽ എത്തിച്ചതും, വ്യാവസായികമേഖലയിൽ ഒരു വൻ കുതിച്ചുചാട്ടം ഉണ്ടാക്കിയതോടൊപ്പം പുതുതായി നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.

modi-greenfield

എന്നാൽ ഇതിനെല്ലാം അപ്പുറം ആരോഗ്യമേഖലയ്ക്ക് നൽകിയ സവിശേഷ പരിഗണനയാണ് ബിജെപി സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ എന്ന് പറയാം. ജീവൻരക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വില ഗണ്യമായി കുറച്ചതും നാട്ടുകാർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ജൻ ഔഷധി എന്ന പേരിൽ മരുന്നുശാലകൾ തുടങ്ങിയതും അവയിൽ ചിലത് മാത്രം. എന്നാൽ അതിലേറെ പ്രാധാന്യമുള്ള പദ്ധതിയാണ് തീർത്തും പാവപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം കിട്ടുന്ന ആയുഷ്മാൻ ഭാരത് പദ്ധതി. പദ്ധതിക്ക് അർഹരായിട്ടുള്ളവരെ എളുപ്പം തിരിച്ചറിയാൻ അവരുടെ റേഷൻ കാർഡുകളിൽ അതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ മുഴുവൻ കുഴപ്പത്തിലാക്കിയ കോവിഡ് രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആരോഗ്യരംഗത്തെ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. ആംബുലൻസ് മറിഞ്ഞുള്ള അപകടമായിട്ടുകൂടി കേരളത്തിലെ മരണമടഞ്ഞ ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിനും 50 ലക്ഷം രൂപ വീതം ഈ പദ്ധതിയിലൂടെ ലഭിച്ചു. ഈ രോഗത്തിന്റെ തുടക്കനാളുകളിൽ അത്യാവശ്യം വേണ്ട മാസ്ക് വരെ ഇറക്കുമതി ചെയ്യേണ്ടിവന്ന ഇന്ത്യ, ഇന്ന് ലോകത്തിന് മുഴുവൻ ആവശ്യമായ വാക്സിൻ ഉണ്ടാക്കി വിതരണം ചെയ്യുകയാണ്. അതും ഇന്ത്യയിൽ സൗജന്യമായാണ് വിതരണം.

modi-greenfield-1

എല്ലാവർക്കും വീട് എന്ന സ്വപ്നവുമായി ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിയിലൂടെ വീട് സ്വന്തമാക്കിയവർ നിരവധിയാണ്. ഈ ഭരണത്തിൻ കീഴിൽ നിത്യേന 30 കിലോമീറ്ററിലധികം റോഡ് നിർമ്മിക്കാനുള്ള ശേഷി കൈവരിച്ച രാജ്യമായ ഇന്ത്യ, റെയിൽവേ, വിദേശകാര്യം, പ്രതിരോധം, പ്രതിരോധനിർമ്മാണം, ബഹിരാകാശം, പ്രതിരോധകയറ്റുമതി തുടങ്ങിയ കാര്യങ്ങളിലും വിപ്ലവാത്മകമായ മുന്നേറ്റമാണ് കഴിഞ്ഞ ആറുവർഷം കൊണ്ട് കൈവരിച്ചത്. തങ്ങളുടെ ഇച്ഛാശക്തിയും പൊതുജനക്ഷേമതത്പരതയും കൊണ്ടാണ് ബിജെപി ഈ നേട്ടങ്ങളൊക്കെയും കൈവരിച്ചത്

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA