ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ടെന്ന് പിണറായി വിജയന്‍. പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും പിന്നാലെ കൂടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ട്ടിയാണ് സുപ്രീം. പി. ജയരാജന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതയാണ്. അതിലെന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. 

എവിടെയെങ്കിലും പോകുമ്പോള്‍ കുഞ്ഞുങ്ങള്‍ പോലും സ്‌നേഹം പ്രകടിപ്പിക്കുകയാണ്. ആളുകളുടെ സ്‌നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള  അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല.

സ്‌നേഹപ്രകടനങ്ങളും ആവേശപ്രകടനങ്ങളും കാണുമ്പോള്‍ ഇതെല്ലാം എന്റെ കേമത്തരമാണെന്ന തോന്നി തലയ്ക്ക് വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്‌നമായി മാറും. കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ അത് ഉണ്ടാകാറില്ല. തോന്നിയാല്‍ പാര്‍ട്ടി തിരുത്തും. എന്റെ കാര്യത്തില്‍ അത്തരം ധാരാളം ആവേശപ്രകടനങ്ങള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടൊന്നും എന്റെ രീതിയില്‍ വ്യത്യാസം വരില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ കാത്തു സൂക്ഷിക്കേണ്ട ജാഗ്രത പാലിച്ച് മുന്നോട്ടുപോകും-പിണറായി പറഞ്ഞു. മാധ്യമ സിന്‍ഡിക്കേറ്റെന്നു പറയുന്നില്ല, പക്ഷേ ഇത് വിലയ്‌ക്കെടുക്കലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

English Summary : CM Pinarayi Vijayan on captain controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com