ADVERTISEMENT

കണ്ണൂർ ∙ തലശേരിയില്‍ മനസ്സാക്ഷി വോട്ടിന് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാനുള്ള നീക്കം പാളിയതോടെയാണ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എൻഡിഎയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി. നസീർ പറഞ്ഞിരുന്നു.

എൻഡിഎ പിന്തുണ പരസ്യമായും രേഖാമൂലവും ആവശ്യപ്പെടുകയും പിന്തുണ സ്വീകരിക്കുകയും ചെയ്തു നാലാം ദിവസമായിരുന്നു നസീറിന്റെ മലക്കംമറിച്ചിൽ. സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും എൻഡിഎ പിന്തുണയോട് എതിർപ്പു പ്രകടിപ്പിച്ചതിനാലാണു തീരുമാനമെന്നു നസീർ വിശദീകരിച്ചു. സിപിഎം സമ്മർദത്തിന്റെ ഫലമായാണു പിന്മാറ്റമെന്നു ബിജെപി ആരോപിച്ചു.

Content Highlights: Thalasery Constituency, Kerala Assembly Elections 2021, COT Naseer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com