ADVERTISEMENT

കുണ്ടറ ∙ ഒരു വാഹനത്തില്‍ വന്ന ചിലര്‍ ആക്രമിച്ചെന്ന് ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. മന്ത്രി പറയുന്നതു മന്ത്രിയോടു ചോദിക്കണം. എന്റെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു. എന്നെ കസ്റ്റഡിയില്‍ എടുത്തോയെന്നു പൊലീസിനോടു ചോദിക്കാം. എന്നെത്തന്നെ ഞാന്‍ കത്തിക്കാനാണെങ്കില്‍ അമേരിക്കയില്‍നിന്ന് ഇവിടെ വരേണ്ടതില്ലായിരുന്നുവെന്നും ഷിജു പറഞ്ഞു.

കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന മന്ത്രി ജെ.മേഴ്‍സിക്കുട്ടിയമ്മയുടെ ആരോപണത്തോടായിരുന്നു ഷിജു വര്‍ഗീസിന്റെ പ്രതികരണം. കാറില്‍ മണ്ണെണ്ണയുമായി സ്ഥാനാര്‍ഥി ഷിജു വര്‍ഗീസ് വന്നത് കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞിരുന്നു.

English Summary: EMCC Director Shiju Varghese'e reply to J Mercykuttiyamma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com