ADVERTISEMENT

ലണ്ടൻ∙ അസ്ട്രാസെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊറോണ വൈറസ് വാക്സീൻ കുട്ടികളിൽ പരീക്ഷിക്കുന്നത് നിർത്തിവച്ചു. രക്തം കട്ടപിടിക്കുന്നത് നിരീക്ഷിക്കുന്നതിനാണ് പരീക്ഷണം താൽകാലികമായി നിർത്തിവച്ചതെന്ന് ഓക്സ്ഫഡ് സർവകലാശാല അധികൃതർ അറിയിച്ചു.

അതേസമയം, വാക്സീന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു യാതൊരു ആശങ്കയുമില്ലെന്നും അധികൃതർ അറിയിച്ചു. മുതിർന്നവരിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ടു ചുരുക്കം സംഭവങ്ങളിൽ എംഎച്ച്ആർഎയുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും പരീക്ഷണശാലകൾ സന്ദർശിക്കുന്നതും സംശയങ്ങൾ ദുരീകരിക്കുന്നതും തുടരാമെന്നും അധികൃതർ അറിയിച്ചു.

യൂറോപ്പിലെ ചില രാജ്യങ്ങളിൽ വാക്സീൻ സ്വീകരിച്ച ചുരുക്കംപേരിൽ രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട് ചെയ്തിരുന്നു. വാക്സീനും രക്തം കട്ടപിടിക്കുന്നതും തമ്മിൽ ബന്ധമുണ്ടോ എന്ന് ബ്രിട്ടന്റെ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) നിരീക്ഷിക്കുകയാണ്. ലോകാരോഗ്യ സംഘടനയും യൂറോപ്യൻ മെഡിസിൻ ഏജൻസിയും (ഇഎംഎ)യും ചേർന്ന് പഠന വിവരങ്ങൾ ഈ ആഴ്ച പുറത്തുവിടും. 

Content Highlights: AstraZeneca UK Vaccine trial in children paused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com