ADVERTISEMENT

കണ്ണൂർ∙ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം വന്നതെന്ന് പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹസിന്‍. പേര് ചോദിച്ചറിഞ്ഞ ശേഷമാണ് അക്രമികള്‍ വെട്ടിയത്. പെട്ടെന്നുണ്ടായ ആക്രമണമായിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ഒരാളെ നാട്ടുകാർ പിടിച്ചുവച്ചു. 

തന്നെ ആക്രമിക്കാൻ ശ്രമിച്ചവരെ തടയുന്നിതിനിടയിലാണ് മൻസൂറിനു നേരെ ആക്രമണം ഉണ്ടായതെന്നു മുഹസിൻ പറഞ്ഞു. പരുക്കേറ്റ മുഹസിൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.  

ഇന്നലെ അർധരാത്രിയോടെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ കയറി മൻസൂറിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസില്‍ സിപിഎം പ്രവര്‍ത്തകനും മന്‍സൂറിന്‍റെ അയല്‍വാസിയുമായ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പങ്കെടുത്ത 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. 

English Summary : Panoor IUML worker murder updates

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com