ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ആരോപണമുന്നയിച്ച് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പശാപത്തെ ഭയമെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. ഇത് കാരണം മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാൽപായസ വഴിപാട് നേർന്നു. അസുരന്‍മാരാണ് സിപിഎമ്മിലുളളതെന്നും അവര്‍ പറഞ്ഞു.

അതേസമയം, പാലക്കാട് വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് എംഎല്‍എ ഓഫിസ് ക്രമീകരിച്ചു കഴിഞ്ഞു‌. മെട്രോമാൻ എന്ന വ്യക്തിപ്രഭാവത്തിനാണ് വോട്ട് ലഭിച്ചതെന്നും ഇ.ശ്രീധരൻ അഭിപ്രായപ്പെട്ടു. നേമത്ത് സിപിഎം–കോണ്‍ഗ്രസ് നീക്കുപോക്കുണ്ടായോ എന്ന് പരിശോധിച്ചു വരികയാണെന്നും താന്‍ പതിനായിരത്തിലേറെ വോട്ടിന് വിജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

English Summary: Sobha Surendran allegations against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com