ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്സീൻ വിതരണം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ എല്ലാവർക്കും സുരക്ഷിതമായ ജീവിതത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആവശ്യവും ആഗ്രഹവും സംബന്ധിച്ച് ചർച്ച ചെയ്യുന്നത് പരിഹാസ്യമാണെന്നും രാഹുൽ കുറിച്ചു.

എല്ലാവർക്കും വാക്സീൻ നൽകുകയല്ല, പകരം ആവശ്യക്കാർക്കു നൽകുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരണം ഒഴിവാക്കാനും ആരോഗ്യ സംവിധാനം നിലനിർത്താനുമായിരുന്നു ആദ്യം മുൻഗണനയെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഇതിനെതിരെയാണ് രാഹുലിന്റെ പ്രതികരണം.

നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കും നേരത്തെ റജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും മാത്രമാണ് വാക്സീൻ അനുവദിച്ചിരിക്കുന്നത്. 45 വയസ്സിനു മുകളിലുള്ള മുഴുവൻ കേന്ദ്ര സർവീസ് ജീവനക്കാരും വാക്സീനെടുക്കാൻ കേന്ദ്ര പഴ്സനൽ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

English Summary: "Ridiculous": Rahul Gandhi On Government's 'Need, Not Want' Vaccine Logic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com