ADVERTISEMENT

ബെംഗളൂരു∙ ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് മൂന്നു വയസ്സുകാരിയെ അമ്മ ശ്വാസം മുട്ടിച്ചു കൊന്നു. മല്ലതഹള്ളിയിൽ താമസിക്കുന്ന ഇരുപത്തിയാറുകാരിയായ സുധയാണ് മൂന്നുവയസ്സുകാരിയായ മകൾ വിനുതയെ കൊലപ്പെടുത്തിയത്.

സുധയുടെ ഭർത്താവ് കൂലിപ്പണിക്കാരനായ ഈരണ്ണ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി. ഈ സമയം വിനുത ടിവി കാണുകയായിരുന്നു. വാർത്ത കാണുന്നതിനായി ഈരണ്ണ ചാനൽ മാറ്റി. ഇതിൽ പ്രകോപിതയായ സുധ ഈരണ്ണയുമായി വഴക്കുണ്ടാക്കി. മകൾ ഇടപെടുകയും അമ്മയോട് മിണ്ടാതിരിക്കാനും പിതാവ് വാർത്ത കാണട്ടെ എന്നും പറഞ്ഞു. ഇതോടെ നിയന്ത്രണം നഷ്ടമായ സുധ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് കുട്ടിയെ കാണാനില്ലെന്നറിയിച്ച് സുധ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച കുട്ടിയുടെ ശരീരം കണ്ടെടുത്ത പൊലീസ് സുധയേയും ഭർത്താവിനേയും ചോദ്യം ചെയ്തതോടെ സുധ കുറ്റം സമ്മതിക്കുകയായിരുന്നു. മകൾക്ക് പിതാവിനോടായിരുന്നു കൂടുതൽ ഇഷ്ടമെന്നും ഇതാണ് കൊലപ്പെടുത്താൻ കാരണമെന്നും സുധ പറഞ്ഞു.

Content Highlights: Bengaluru Woman Kills 3-year-old daughter

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com