ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടെടുപ്പ് ദിവസം നടത്തിയ ശബരിമല പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. പരാമർശം പെരുമാറ്റച്ചട്ടലംഘനമെന്ന് കാട്ടി കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയാണ് പരാതി നൽകിയത്. അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമെന്ന പരാമർശത്തിനെതിരെയാണ് പരാതി. 

മുഖ്യമന്ത്രിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് സതീശൻ പാച്ചേനി പറഞ്ഞു. മുഖ്യമന്ത്രിയുടേത് ഗുരുതരമായ അച്ചടക്കലംഘനമെന്ന് കോൺഗ്രസ് ആരോപിച്ചു.

വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ടെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് അയ്യപ്പനും ദേവഗണങ്ങളും ജനങ്ങള്‍ക്ക് ഗുണം ചെയ്ത സര്‍ക്കാരിനൊപ്പമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയത്. 

English Summary: Complaint against CM Pinarayi Vijayan on Sabarimala remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com