ADVERTISEMENT

കോട്ടയം∙ ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലായിൽ ആരു ജയിക്കും? പാലായിൽ ജോസ് കെ. മാണി 18500 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു പ്രാഥമിക റിപ്പോർട്ട് നൽകി. സിപിഎം സിറ്റിങ് സീറ്റായ ഏറ്റുമാനൂരിൽ പാർട്ടി മുൻ ജില്ലാ സെക്രട്ടറി കൂടിയായ വി.എൻ. വാസവന് 10000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

പോളിങ്ങിന്റെ പിറ്റേന്ന് ബൂത്തുകളിൽ നിന്നുള്ള വോട്ടിന്റെ കണക്കുകൾ ഏകീകരിച്ചാണ് 18500 വോട്ടുകളുടെ ഭൂരിപക്ഷം സിപിഎം കണക്കു കൂട്ടിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ജോസ് കെ. മാണിയും ഭൂരിപക്ഷം എത്രയെന്ന് പറഞ്ഞിട്ടില്ല. എൽഡിഎഫിന് അനൂകൂലമായ ജനവിധിയാണ് പാലായിൽ ഉണ്ടായതെന്ന് സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി എ.വി. റസൽ പറഞ്ഞു. പാലായിൽ നിരവധി അനുകൂല ഘടകങ്ങളുണ്ട്. സിപിഎം, കേരള കോൺഗ്രസ് എം വോട്ടുകൾ ഇക്കുറി ഒത്തു ചേർന്നു. പാർട്ടി ചെയർമാൻ മത്സരിച്ചതും ഗുണമായി, റസൽ പറഞ്ഞു.

പാലായിൽ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു. സിപിഎം നടത്തിയ കണക്കെടുപ്പു സംബന്ധിച്ച് അറിവില്ല. കേരള കോൺഗ്രസ് എം കണക്കെടുപ്പ് നടത്തിയിട്ടില്ല, ജോസ് കെ. മാണി പറഞ്ഞു. ആര് എന്ത് റിപ്പോർട്ട് നൽകിയാലും പാലായിൽ ജയിക്കുമെന്നു മാണി സി. കാപ്പൻ പറഞ്ഞു. 15000 ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷവും ലഭിക്കുമെന്നു കാപ്പൻ പറഞ്ഞു. 

2016 ൽ കെ.എം. മാണിക്ക് 4703 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. ബൂത്തുകളിൽ നിന്നുള്ള കണക്കുകൾ ചേർത്താണ് സിപിഎം പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുന്നത്. കണക്കിൽ വലിയ വ്യത്യാസം വരികയോ ജയിക്കുമെന്നു പറഞ്ഞ സ്ഥാനാർഥി തോൽക്കുകയോ ചെയ്താൽ പാർട്ടി പ്രാദേശിക നേതൃത്വം നടപടിയും നേരിടും.

English Summary: CPM predict Jose K Mani's victory at Pala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com