ADVERTISEMENT

തിരുവനന്തപുരം∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തിരുവനന്തപുരത്ത് ജഗതിയിലുള്ള വസതിയിൽ നിരീക്ഷണത്തിലാണ്. രണ്ടു ദിവസമായി ഉമ്മൻ ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യാഴാഴ്ച പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ രണ്ട് പ്രധാന നേതാക്കൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് പൊതുവേ ആശങ്കയുയർത്തിയിട്ടുണ്ട്.

English Summary: Oommen Chandy tests positive for Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com