ഷിനോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍

SHARE

കണ്ണൂർ∙ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിനോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഷിനോസ്. അക്രമ സംഭവങ്ങളുണ്ടായ പാനൂർ പെരിങ്ങത്തൂർ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.  

അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തകർത്ത പാർട്ടി ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും എം.വി. ജയരാജൻ, പി. ജയരാജൻ, കെ.പി. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ് സംഘം സന്ദർശിച്ചു. ആക്രമണങ്ങൾ ആസൂത്രിതമാണെന്നും സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്നും എം.വി. ജയരാജൻ പറഞ്ഞു. സ്ഥിതി ശാന്തമാക്കാന്‍ കലക്ടർ വിളിച്ച സമാധാന യോഗം 11 ന് ചേരും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

English Summary : Panoor IUML worker murder follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA