ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി വാക്സീൻ സ്വീകരിച്ചത്. മാർച്ച് ഒന്നിനാണ് അദ്ദേഹം കോവാക്സീന്റെ ആദ്യ ഡോസ് എടുത്തത്. 

വാക്സീൻ എടുക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇന്ന് കോവിഡ് വാക്സീന്റെ രണ്ടാം ഡോസ് എയിംസിൽ നിന്ന് സ്വീകരിച്ചു. വൈറസിനെ കീഴ്പെടുത്താനുള്ള വഴികളിൽ ഒന്നാണ് വാക്സിനേഷൻ. നിങ്ങൾ വാക്സീൻ സ്വീകരിക്കുന്നതിന് യോഗ്യരെങ്കിൽ എത്രയും പെട്ടെന്ന് എടുക്കുക’– വാക്സീൻ റജിസ്റ്റർ ചെയ്യാനുള്ള കോവിൻ വെബ്സൈറ്റിന്റെ ലിങ്ക് കൂടി പങ്കുവച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

മോദിക്ക് വാക്സീന്റെ ആദ്യ ഡോസ് നൽകിയ പുതുച്ചേരി സ്വദേശിയായ നഴ്സ് പി. നിവേദ തന്നെയാണ് രണ്ടാമത്തെ കുത്തിവയ്പ്പും എടുത്തത്. പഞ്ചാബ് സ്വദേശിയായ നിഷ ശർമ എന്ന നഴ്സും ഒപ്പമുണ്ടായിരുന്നു. 

English Summary :"If Eligible, Get Your Shot Soon": PM Gets Covid Vaccine's Second Dose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com