ADVERTISEMENT

ന്യൂഡൽഹി∙ ഛത്തീസ്ഡിൽ മാവോയിസ്റ്റുകൾ തടവിലാക്കിയ സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിനെ മോചിപ്പിച്ചു. ബസ്തറിലെ ബസഗുഡയിലുള്ള പൊലീസ് സ്റ്റേഷനിലെത്തിയ മൻഹസിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കി. സാമൂഹിക പ്രവർത്തകൻ ‌ധരംപാൽ സെയ്‍നിയുടെ നേതൃത്വത്തിലുള്ള 11 അംഗ മധ്യസ്ഥ സംഘമാണ് മൻഹസിന്റെ മോചനത്തിനു വഴിയൊരുക്കിയത്.

മാവോയിസ്റ്റ് മേഖലകളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്കൂളുകൾ സ്ഥാപിച്ച വ്യക്തിയാണു ധരംപാൽ. മൻഹസിന്റെ മോചനം സംബന്ധിച്ച് ഔദ്യോഗിക സന്ദേശം ലഭിച്ചെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ഭാര്യ മീനു വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജമ്മു സ്വദേശിയായ മൻഹസിനെ മോചിപ്പിക്കാൻ നടപടി വേണമെന്ന് ബന്ധുക്കൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.

ശനിയാഴ്ച, ബസ്തർ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് മൻഹസിനെ തടവിലാക്കിയത്. മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്ത് മൻഹസ് ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇദ്ദേഹത്തെ ഉപദ്രവിക്കില്ലെന്നും മോചനത്തിനുള്ള ചർച്ചകൾക്കായി മധ്യസ്ഥരെ നിയോഗിക്കണമെന്നും മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 22 സുരക്ഷാ സൈനികരാണ് വീരമൃത്യു വരിച്ചത്.

English Summary: Soldier Taken Hostage By Maoists After Ambush In Chhattisgarh Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com