ADVERTISEMENT

കോഴിക്കോട്∙ മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തി സാധനം വാങ്ങാൻ പോയ മുത്തച്ഛനെതിരെ ക്ഷുഭിതരായി നാട്ടുകാർ. ഇന്ന് രാവിലെ മാത്തോട്ടത്താണ് സംഭവം. മാർക്കറ്റിൽ ആൾക്കൂട്ടം ആയതിനാൽ 3 വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തിയായിരുന്നു മുത്തച്ഛൻ പോയത്. സമയം ഏറെ കഴിഞ്ഞപ്പോൾ കുട്ടി കരയാൻ തുടങ്ങി. ഇതോടെ നാട്ടുകാർ ബസ് സ്റ്റോപ്പിൽ തടിച്ചുകൂടി. 

ഒന്നും പറയാതെ കുട്ടി കരഞ്ഞതോടെ പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ പട്രോളിങ് പൊലീസും സ്ഥലത്തെത്തി. ഈ സമയം ബസ് സ്റ്റോപ്പിൽ ആൾക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തി. പിന്നെ നാട്ടുകാർ മുത്തച്ഛനെ വഴക്കു പറയാൻ തുടങ്ങി. 

വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ടു പുറകെ വന്നതാണെന്നും ആൾക്കൂട്ടത്തിലേക്ക് കൊണ്ടുപോകേണ്ടെന്നും പെട്ടെന്ന് സാധനം വാങ്ങി വരാം എന്നു കരുതി കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നി‍ർത്തി മാർക്കറ്റിൽ പോയതാണെന്നും മുത്തച്ഛൻ പൊലീസിനോട് പറഞ്ഞു. മാർക്കറ്റിൽ തിരക്ക് കൂടിയപ്പോൾ വേഗത്തിൽ വരാൻ സാധിച്ചില്ല. ഇതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 

ബേപ്പൂർ എസ്ഐ കെ.ശ്യാം എത്തി നാട്ടുകാരോട് എല്ലാവരോടും പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ഒരു കുട്ടിയെ പോലും അനാവശ്യമായി പുറത്തിറക്കരുതെന്നും എസ്ഐ പറഞ്ഞു.

English Summary : Public scold man for making grandson stand alone at bus stop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com