ADVERTISEMENT

തിരുവനന്തപുരം ∙ വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്.നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചു നൽകിയ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ കോൺഗ്രസിന്റെ കുറ‍വൻകോണം മണ്ഡലം ട്രഷറർ നന്തൻകോട് സ്വദേശി വി.ബാലു‍വിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി.

നന്ദന്‍കോട്ടെ ആക്രിക്കടയില്‍നിന്നാണ് ഉപയോഗിക്കാത്ത പോസ്റ്ററുകൾ കണ്ടെത്തിയത്. പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ബാലുവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ നല്‍കിയ പോസ്റ്റര്‍ ഉപയോഗിക്കാതെ ബാലു വില്‍ക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.

English Summary: V Balu expelled from Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com