ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയുടെ സൈബർ പ്രവർത്തനങ്ങൾ മോശമായിരുന്നു എന്ന ആരോപണം ചില കോൺഗ്രസ് പേജുകൾ തന്നെ ഉയർത്തിയിരുന്നു. എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്റർ അനില്‍ കെ.ആന്റണിയെ ഉന്നമിട്ടായിരുന്നു വിമർശനം. ഇതിനു പിന്നാലെ അനിലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി.

Pleased to see that in the crucial week of the Kerala election, Indian National Congress - Kerala had the best...

Posted by Shashi Tharoor on Saturday, 10 April 2021

സമൂഹമാധ്യമത്തിൽ സ്ക്രീൻഷോട്ട് സഹിതം പങ്കിട്ടാണ് തരൂരിന്റെ അഭിനന്ദനക്കുറിപ്പ്. തിരഞ്ഞെടുപ്പ് പോരാട്ടം ഏറ്റവും രൂക്ഷമായ അവസാന ആഴ്ചയിൽ ഇന്ററാക്‌ഷനിൽ പേജിന്റെ പ്രകടന  റിപ്പോർട്ടാണ് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേരള പേജാണ് മറ്റു  പാർട്ടികളേക്കാൾ മികച്ച രീതിയിൽ പ്രകടനം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

English Summary: Shashi Tharoor on congress social media page

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com