ADVERTISEMENT

കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് 75.93 ശതമാനം പോളിങ് രേഖപ്പെടുത്തി. കൂച് ബെഹാർ ജില്ലയിൽ പോളിങ് ബൂത്തിനു മുന്നിൽ സുരക്ഷാ സേനയുമായുള്ള ബഹളത്തിനിടെ 4 പേർ വെടിയേറ്റു മരിച്ചു. പത്താൻതുലി മണ്ഡലത്തിൽ വോട്ടു ചെയ്യാൻ ക്യൂ നിന്ന 18കാരനും അക്രമത്തിനിടെ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. 

വടക്കൻ ബംഗാളിലെ രണ്ടും തെക്കൻ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. 373 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് 793 കമ്പനി അർധ സൈനികരെ വിന്യസിച്ചിരുന്നു. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബിജെപി എംപിമാരായ ലോക്കറ്റ് ചാറ്റർജി, നിതിഷ് പ്രമാണിക്, സംസ്ഥാന പ്രതിപക്ഷ നേതാവ് അബ്ദുൽ മന്നൻ, 4 സംസ്ഥാന മന്ത്രിമാർ എന്നിവരുടെ മണ്ഡലങ്ങളും നാലാം ഘട്ടത്തിൽ ഉള്‍പ്പെടുന്നു.

English Summary: West Bengal Election Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com