ADVERTISEMENT

നാട്ടിക (തൃശൂർ) ∙ പ്രമുഖ വ്യവസായി എം.എ.യൂസഫലിയും ഭാര്യയും ഹെലികോപ്റ്റർ അപകടത്തിൽനിന്നു രക്ഷപ്പെട്ടതിൽ ആശ്വാസത്തോടെ യൂസഫലിയുടെ ജന്മനാടായ നാട്ടിക ഗ്രാമം. ഹെലികോപ്റ്റർ അപകടം ഉണ്ടായെന്ന വാർത്ത കേട്ടതോടെ ഉത്കണ്ഠയിലും പ്രാർഥനയിലുമായിരുന്നു നാട്ടുകാർ.

യൂസഫലിക്കും ഭാര്യയ്ക്കും പരുക്കുകളില്ലെന്നു കേട്ടപ്പോഴാണ് ആശ്വാസമായതെന്നു നാട്ടുകാർ പറഞ്ഞു. അടുത്ത ബന്ധുവിനെ കാണാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ഞായറാഴ്ച രാവിലെയാണു വീട്ടിൽനിന്ന് ഇരുവരും ഹെലികോപ്റ്ററിൽ പോയത്.

നാട്ടികയിൽ പതിവായി ഹെലികോപ്റ്ററിൽ വന്നുപോകുന്നയാളാണു നാട്ടുകാരുടെ ‘യൂസഫലിക്ക’. ലുലൂ ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ രാവിലെ എട്ടരയോടെയാണ് എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേർന്നുള്ള ചതുപ്പുനിലത്തിൽ ഇടിച്ചിറക്കിയത്.

യൂസഫലിയും ഭാര്യയും പൈലറ്റും ഉൾപ്പടെ ഏഴു പേർ കോപ്റ്ററിൽ ഉണ്ടായിരുന്നു. ഇവരെ പരുക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ, യന്ത്രത്തകരാറിനെ തുടർന്നു റോഡിനോടു ചേർന്നുള്ള ചതുപ്പിൽ കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു.

English Summary: Reaction of Peoples in Nattika after MA Yusuf Ali's helicopter crash landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com