ADVERTISEMENT

കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിന് മുഖ്യമന്ത്രി മമത ബാനർജിക്ക് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിങ്കളാഴ്ച രാത്രി എട്ട് മണി മുതൽ 24 മണിക്കൂർ സമയത്തേക്കാണ് വിലക്ക്. പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഉത്തരവിൽ പറഞ്ഞു.

പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച 2 നോട്ടിസുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മമത ബാനർജിക്ക് അയച്ചത്. മുസ്‌ലിം വോട്ട്, കേന്ദ്ര സേന എന്നിവയെക്കുറിച്ചുള്ള പരാമർശം എന്നിവയ്ക്കാണ് നോട്ടിസ്. മാർച്ച് 27, ഏപ്രിൽ 3, 7 എന്നീ തീയതികളിലായിരുന്നു പ്രസംഗം.

നാലാംഘട്ട വോട്ടെടുപ്പിനിടെ കുച്ച്ബിഹാറിൽ നടന്ന വെടിവയ്പിൽ 5 പേർ കൊല്ലപ്പെട്ട സംഭവം കേന്ദ്രസേനയെ ഘെരാവോ ചെയ്യാൻ മമത നിർദേശം നൽകിയതിന്റെ ഫലമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ മമത ചൊവ്വാഴ്ച ധര്‍ണ നടത്തും. എട്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ ഇനി നാല് ഘട്ടം കൂടി നടക്കാനുണ്ട്. മേയ് 2നാണ് ഫലപ്രഖ്യാപനം.

English Summary: Mamata Banerjee Banned From Campaigning For 24 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com