ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുപരിപാടികൾ 2 മണിക്കൂർ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം പ്രവർത്തിപ്പിക്കാം. കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 

നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അടച്ചിട്ട മുറികളിലെ പരിപാടികൾക്ക് 100 പേർക്കു മാത്രമാണ് അനുമതി. ഹോട്ടലുകളിൽ പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിക്കും. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു. പൊതു പരിപാടികളിൽ സദ്യ പാടില്ല, പകരം പായ്ക്കറ്റ് ഫുഡ്‌ നൽകാം. ആർടിപിസിആർ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. വാര്‍ഡ്തല നിരീക്ഷണവും ക്വാറന്‍റീനും കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.

വിഷുക്കണി ദർശനം ഇങ്ങനെ

ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ  2.30 മുതൽ 4.30 വരെ വിഷുക്കണി ദർശനം നടത്താം. നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമില്ല. കാവൽ മാടത്തിൽനിന്നും പ്രാർഥിക്കാം. 

Content Highlights: New Covid restriction in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com