ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സീൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശ വാക്സീനുകൾക്ക് രാജ്യത്ത് അനുമതി നൽകുന്ന വാർത്ത ട്വീറ്റ് ചെയ്ത രാഹുൽ, ‘ആദ്യം അവർ നിങ്ങളെ അവഗണിക്കുന്നു, എന്നിട്ട് അവർ നിങ്ങളെ പരിഹസിക്കുന്നു, എന്നിട്ട് അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നു, എന്നിട്ട് നിങ്ങൾ വിജയിക്കും’ എന്ന് കുറിച്ചു.

കഴിഞ്ഞ ആഴ്ച, രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ വിദേശത്ത് നിർമിച്ച കോവിഡ് വാക്‌സീനുകൾക്ക് ഇന്ത്യയിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനെ ബിജെപി രൂക്ഷമായി വിമർശിച്ചിരുന്നു.

എന്നാൽ ചൊവ്വാഴ്ച, രാജ്യത്തെ വാക്സീൻ നയത്തിൽ മാറ്റം വരുത്തിയ കേന്ദ്രസർക്കാര്‍ വിദേശത്ത് അനുമതിയുള്ള കോവിഡ് വാക്സീനുകൾ ഇന്ത്യയിൽ ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. റഷ്യൻ നിർമിത കോവിഡ് വാക്സീൻ സ്പുട്നിക്കിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി അനുമതിയും നൽകിയിരുന്നു. 

English Summary: "First They Ignore You... Then You Win": Rahul Gandhi's Vaccine Jab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com