ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ്. അടുത്ത രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

45 വയസ്സിൽ താഴെയുള്ളവരിൽ പരിശോധന കൂട്ടും. സംസ്ഥാനത്ത് കോവിഡ് വാക്സീൻ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണം.

ട്യൂഷൻ ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. േഹാട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വാക്സീൻ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കും. പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നവർക്ക് പാസ് നിർബന്ധമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പാസ് ലഭിക്കും. വാക്സീൻ എടുത്തവർ‌ക്കും പൂരത്തിൽ പങ്കെടുക്കാം.

സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ല. രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷ. വ്യാപരസ്ഥാപനങ്ങൾ ഹോം ഡെലിവറി വ്യാപിപ്പിക്കാൻ ശ്രമിക്കണം. തിയറ്ററുകളും ബാറുകളും രാത്രി ഒൻപതു മണിക്ക് അടയ്ക്കണം.

English Summary: Chief Secretary's Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com