ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് മെഗാ വാക്സിനേഷന്‍ മുടങ്ങും. കേരളത്തിൽ ആവശ്യത്തിന് കോവീഷീല്‍ഡ് വാക്സീനില്ലാത്തതാണ് കാരണം. എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കോവീഷീല്‍ഡ് തീര്‍ന്നു. ക്യാംപുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. 

ഇന്ന് കൂടുതല്‍ വാക്സീന്‍ എത്തിയാല്‍ നാളെ മുതല്‍ ക്യാംപുകള്‍ തുടങ്ങും. രണ്ട് ലക്ഷം ഡോസ് കോവാക്സീന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി. എന്നാൽ തുടര്‍ലഭ്യത സംബന്ധിച്ചു വ്യക്തതയില്ലാത്തതിനാല്‍ ക്യാംപുകളിൽ വാക്സിനേഷനു ഉപയോഗിക്കില്ല. അതേസമയം, ഇന്ന് അഞ്ചരലക്ഷം ഡോസ് വാക്സീന്‍ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് തീവ്ര വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും. വെള്ളി, ശനി ദിവസങ്ങളിലായി കൂട്ട കോവിഡ് പരിശോധനയ്ക്കും തീരുമാനമായിരുന്നു. 

English Summary: Vaccine Shortage: Mega vaccination may be interrupted today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com