ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചു. മേയ് 4 മുതൽ ജൂൺ 7 വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 8 മുതൽ ജൂൺ 18 വരെയായിരുന്നു ഐഎസ്‌സി പരീക്ഷകൾ. ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ) അറിയിച്ചു.

ഐസിഎസ്ഇ വിദ്യാർഥികൾക്ക് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. പരീക്ഷ എഴുതാത്ത വിദ്യാർഥികളുടെ മൂല്യനിർണയത്തിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സിഐഎസ്‌സിഇ അറിയിച്ചു. ഐഎസ്‌സി വിദ്യാർഥികൾ പരീക്ഷ നിർബന്ധമായും എഴുതണം. ഏപ്രിൽ 14ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. 12ാം ക്ലാസ് പരീക്ഷകളുടെ തീയതി പിന്നീട് തീരുമാനിക്കും.

English Summary: ICSE Class 10, 12 exams postponed amid COVID-19 surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com