ADVERTISEMENT

ബെംഗളൂരു∙ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ കഴിയുകയാണെന്നും യെഡിയൂരപ്പ വ്യക്തമാക്കി. 2020 ഓഗസ്റ്റ് 2ന് കോവിഡ് പോസിറ്റീവ് ആയ യെഡിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്ന് യെഡിയൂരപ്പ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി കെ. സുധാകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് തനിക്കു കോവിഡ് പോസിറ്റീവ് ആയ വിവരം യെഡിയൂരപ്പ ട്വീറ്റ് ചെയ്തത്.

രാത്രി കര്‍ഫ്യു തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കര്‍ണാടകയില്‍ 14,738 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 66 പേര്‍ മരിക്കുകയും ചെയ്തു.

English Summary: BS Yediyurappa Tests Positive, Second Time In Months, Hospitalised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com