ADVERTISEMENT

കൊച്ചി∙ തന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ചതെന്ന് കെ.എം.ഷാജി എംഎല്‍എ. ജനങ്ങളില്‍ നിന്ന് പിരിച്ചതാണ് പണം. അതിന്റെ രേഖകള്‍ വിജിലന്‍സിന് കൈമാറി. വിദേശ കറന്‍സി പിടിച്ചെന്ന ആരോപണം തെറ്റാണ്. കുട്ടികള്‍ ഹോബിയായി ശേഖരിച്ചവയാണ് കണ്ടെടുത്തത്. 

പണം കണ്ടെടുത്തത് ക്ലോസറ്റില്‍ നിന്നാണെന്ന പ്രചാരണവും ശരിയല്ല. ക്യാംപ് ഹൗസിലെ മുറിയില്‍ കട്ടിലിന് അടിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. പണം പിടിച്ചെന്ന് പറഞ്ഞ് തന്നെ പൂട്ടാനാകില്ലെന്ന് കെ.എം. ഷാജി പറഞ്ഞു. വിജിലന്‍സിന്റെ നാലരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കെ.എം. ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചത്.

English Summary : KM Shaiji about the money found out from his house during vigilance raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com