ADVERTISEMENT

പെരുന്ന∙ എൻഎസ്എസിനെ രാഷ്ട്രീയമായി വിമർശിച്ചത് അജ്ഞതകൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വളഞ്ഞവഴിയിലൂടെയുള്ള ഉപദേശം എൻഎസ്എസിനോടു വേണ്ടായിരുന്നു. വർഗീയ ധ്രുവീകരണത്തിന് ഇടനൽകാതെയും സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരമാവധി സഹകരണം നൽകിയുമുള്ള സമീപനമാണ് എൻഎസ്എസ് ആദ്യകാലം മുതൽ സ്വീകരിച്ചുവരുന്നത്. മുന്നാക്ക സംവരണം നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യത മാത്രമാണ്.

എൻഎസ്എസ് അനാവശ്യമായ ഒരു ആവശ്യവും ഒരു സർക്കാരിനോടും ഉന്നയിക്കാറില്ല. ഈ സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലോ ഏതെങ്കിലും വിവാദങ്ങളിലോ ഇടപെടാനോ അഭിപ്രായം പറയുന്നതിനോ എൻഎസ്എസ് ശ്രമിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞതിൽ രാഷ്ട്രീയമോ മതപരമോ ജാതീയമോ ആയതൊന്നും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത.

യഥാർഥത്തിൽ ഈ വിഷയത്തെ ദേവനും ദേവഗണങ്ങളും ആരാധനാമൂർത്തികളുമായി ബന്ധപ്പെടുത്തി മത–സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രിയുടെ തുടർന്നുള്ള വാർത്താസമ്മേളനമാണ്. അതിന്റെ ചുവടുപിടിച്ച് ഇടതുപക്ഷ നേതാക്കൾ നടത്തിയ പ്രസ്താവനകളെല്ലാം അർഹിക്കുന്ന അവഗണനയോടെ എൻഎസ്എസ് തള്ളിക്കളഞ്ഞിട്ടുള്ളതാണെന്നും സുകുമാരന്‍ നായർ പറഞ്ഞു.

English Summary: NSS General Secretary G Sukumaran Nair reply to CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com