ADVERTISEMENT

കണ്ണൂർ∙ യൂത്ത് ലീഗ് പ്രവർ‍ത്തകൻ മുക്കിൽപീടിക പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസിലെ പ്രതി കീഴടങ്ങി. ഡിവൈഎഫ്ഐ നേതാവ് സുഹൈലാണ് തലശേരി മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. മൻസൂറിനെ വധിച്ച സംഘത്തിലെ പ്രധാനിയാണെന്നു സംശയിക്കുന്നയാളാണ് സുഹൈൽ.

കൊലപാതകത്തിൽ പങ്കില്ലെന്ന് സ‌ുഹൈൽ സമൂഹമാധ്യമത്തിൽ പോസിറ്റിട്ടിരുന്നു. നുണപരിശോധനയ്ക്ക് തയാറാണ്. മൻസൂർ അനുജനെപ്പോലെയെന്നും കൊല്ലാൻ കഴിയില്ലെന്നും സുഹൈൽ വിശദീകരിച്ചു. പോസ്റ്റിട്ടതിനു പിന്നാലെയാണ് സുഹൈൽ കോടതിയിൽ കീഴടങ്ങിയത്.

കേസിൽ, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 11 പ്രതികളിൽ മൂന്നു പേരാണു പിടിയിലായത്. ഇതുകൂടാതെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. വിപിൻ, സംഗീത് എന്നിവരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിപിൻ കേസിലെ മുഖ്യ പ്രതിയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ബോംബെറിഞ്ഞതു വിപിനാണെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. കേസിലെ മൂന്നാം പ്രതിയാണ് സംഗീത്. വിപിൻ ഉൾപ്പെടെ മൂന്നുപേർ എഫ്ഐആറിലെ പ്രതിപ്പട്ടികയ്ക്കു പുറത്തുള്ളവരാണ്.

English Summary: Panoor Mansoor Murder Case: One More Accused Surrendered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com