ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകൾ തമിഴ്നാട് പൊലീസ് അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പൊലീസ് പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

കന്യാകുമാരിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള 12 റോഡുകളാണ് തമിഴ്നാട് അടച്ചത്. തമിഴ്നാട് പൊലീസാണ് പാറശാലയ്ക്കും വെള്ളറടയ്ക്കും ഇടയിലുള്ള റോഡുകള്‍ അടച്ചത്. കൊല്ലങ്കോട്, അരുമന, പളുകൽ, കളയിക്കാവിള എന്നീ നാലു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 12 റോഡുകളാണ് അടച്ചത്. ഇ–പാസ് ഉള്ളവര്‍ക്ക് കളിയിക്കാവിള വഴിയുള്ള പ്രധാന റോഡ് വഴി സഞ്ചരിക്കാം.

അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പരിശോധനയ്ക്കു ശേഷമാണ് കേരളത്തിൽനിന്നുള്ള വാഹനങ്ങൾ തമിഴ്നാട്ടിലേക്കു കടത്തിവിടുന്നത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റും പൊലീസ് ആവശ്യപ്പെടുന്നുണ്ട്.

English Summary: Pocket Roads leading to Tamil Nadu from Thiruvananthapuram are closed by TN Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com