ADVERTISEMENT

കൊച്ചി∙ മകളുടെ മരണശേഷം കൊച്ചിയില്‍നിന്ന് കാണാതായ സനു മോഹന്റെ കൊല്ലൂരിലെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. പ്രതി കൊല്ലൂരിലെ ലോഡ്ജില്‍ മൂന്നു ദിവസം താമസിച്ചതായി കണ്ടെത്തിയിരുന്നു. സ്വന്തം പേരിലായിരുന്നു താമസം.

അതേസമയം, പ്രതി ഉടന്‍ പിടിയിലാവുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. കൊല്ലൂരിൽ പരിശോധന തുടരുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. മകള്‍ വൈഗയുടെ മൃതദേഹം മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സനുവിനെ കാണാതാകുന്നത്.

English Summary: Vaiga Death Case: Sanu Mohan's CCTV visuals from Kollur hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com