ADVERTISEMENT

കൊച്ചി∙ മുട്ടാർ പുഴയിൽ വൈഗ(13) എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന പിതാവ് സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എച്ച്. നാഗരാജു. ഇയാൾ മൂകാംബികയിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. മൂകാംബികയിൽ ഇയാൾ താമസിച്ചിരുന്നത് സ്വന്തം പേരിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.

കൊല്ലൂരിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ ബിൽ നൽകുന്നതിനിടെ തർക്കമുണ്ടാകുകയും ജീവനക്കാർ ഇയാളെ തിരിച്ചറിയുകയും ചെയ്തതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നത്. പ്രതിക്ക് മറ്റു തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലാത്തതിനാലാണ് സ്വന്തം പേരിലുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ലോഡ്ജിൽ മുറിയെടുത്തത് എന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ ഇതേ രീതിയിൽ തന്നെയായിരിക്കും മറ്റെവിടെയെങ്കിലും താമസിക്കുന്നതിനും സാധ്യതയുള്ളത്. ഇത് പൊലീസിനു പ്രതിയിലേക്ക് എത്തുന്നതിനുള്ള വഴികൾ എളുപ്പമാക്കുമെന്നാണ് കരുതുന്നത്.

വളരെ നിഗൂഢതകൾ നിറഞ്ഞ കേസാണ് ഇതെന്നായിരുന്നു കഴിഞ്ഞ ദിവസം സിറ്റി കമ്മിഷണർ പ്രതികരിച്ചത്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ വന്നതോടെ പൊലീസും കടുത്ത സമ്മർദത്തിലായിരുന്നു. വിവിധ സംഘങ്ങളായി പുണെയിലും കൊൽക്കത്തയിലും വരെ അന്വേഷണം തുടരുന്നതിനിടെ കൊല്ലൂരിൽ ഇയാൾ താമസിച്ചു എന്ന വിവരം ലഭിക്കുന്നത് അന്വേഷണ സംഘത്തിന് ആശ്വാസമാകുന്നുണ്ട്. ലോക്കൽ പൊലീസിനു പ്രതിയെ പിടികൂടാൻ സാധിച്ചില്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ ഏൽപിക്കുന്നത് പരിഗണിക്കുന്നതിനിടെയാണ് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.

English Summary: Sanu Mohan will be in custody soon, says Kochi city police commissioner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com