ADVERTISEMENT

തൃശൂർ∙ പൂരം കൊടിയേറി. തിരുവമ്പാടിയിൽ 11.45നും പാറമേക്കാവിൽ 12നുമാണ് കൊടിയേറിയത്. 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. പെരുവനം കുട്ടൻ മാരാരുടെ പാണ്ടിമേളത്തോടെയായിരുന്നു അഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പ്.

തിരുവമ്പാടി ഭഗവതി 3 മണിയോടെ മഠത്തിലെ ആറാട്ടിനായി എഴുന്നള്ളിപ്പ്. 3.30നു നായ്ക്കനാലിലാണു മേളം. 23നാണ് പൂരം.

അതേസമയം, കർശനമായ നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്. പൂരത്തിന് എത്തുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പാസ്, അല്ലെങ്കിൽ രണ്ടു ഡോസ് വാക്സീൻ എടുത്ത സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: Thrissur Pooram Kodiyettam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com