ADVERTISEMENT

മലപ്പുറം ∙ ചെരിപ്പ് കടിച്ചുവലിച്ചതിനു വളർത്തുനായയെ സ്കൂട്ടറിൽ കെട്ടി വലിച്ച സംഭവത്തിൽ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. നായയെ കെട്ടിവലിച്ചത് സേവ്യറാണെന്നും ഒപ്പമുണ്ടായിരുന്നത് ഇയാളുടെ ബന്ധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

എടക്കരയ്ക്കു സമീപം വെസ്റ്റ് പെരുങ്കുളത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സേവ്യറും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കയറുകെട്ടി 3 കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത്. കണ്ണില്ലാ ക്രൂരത കണ്ട് നാട്ടുകാർ ഇടപെട്ടതോടെയാണു വിവരം പുറംലോകമറിഞ്ഞത്. മിണ്ടാപ്രാണിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ചകണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം സേവ്യർ തട്ടിക്കയറുകയായിരുന്നു.

തുടർന്നു പൊതുപ്രവർത്തകൻ ഉമ്മർ വളപ്പന്റെ നേതൃത്വത്തിൽ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ രോഷാകുലരായതോടെ സ്കൂട്ടറിൽനിന്നു കെട്ടഴിച്ചുവിട്ട നായയെ പിന്നീട് സേവ്യർ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു. ദൃശ്യങ്ങൾ ഇതിനിടയിൽ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു

pet-dog
1. നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നു. എടക്കര ടൗണിന് സമീപം വെസ്റ്റ് പെരുങ്കുളം റോഡിൽ റോഡിൽ നിന്ന് ഇന്നലെ വൈകിട്ട് 4.40നുള്ള കാഴ്ച. 2. നായയെ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞപ്പോൾ. . സ്കൂട്ടറിൽ യാത്രചെയ്തവരാണ് സമീപമുള്ളത്.

തൃശൂർ സ്വദേശിനിയായ അനിമൽ വെൽഫെയർ ഓഫിസർ സാലി വർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ‌ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തു. രാത്രി സേവ്യറുടെ വീട്ടിലെത്തിയ എമർജൻസി റെസ്ക്യു ഫോഴ്സ് ടീം നായയുടെ പരിചരണം ഏറ്റെടുത്തു.

Content Highlights: Dog, Crime, Crime News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com