ADVERTISEMENT

തൃശൂർ∙ പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വി.പി.ജോയി തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചു. ആന പാപ്പാന്‍മാരുടെ ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും അനുമതി നല്‍കണമെന്ന ആവശ്യവും ഉയർന്നു. തിങ്കളാഴ്ചത്തെ യോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. ഞായറാഴ്ചത്തെ യോഗത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തില്ല.

അതേസമയം, പൂരം അട്ടിമറിക്കാന്‍ ശ്രമമെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ചിലരുടെ തിരക്കഥ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത് ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണെന്നും രാജേഷ് ആരോപിച്ചു.

English Summary: Thrissur Poorem Meeting to be held on Monday
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com