ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 13,644 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് – 2,022. എറണാകുളം, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിൽ ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1,03,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,44,791 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പോസിറ്റീവ് ആയവർ, ജില്ലതിരിച്ചുള്ള കണക്ക്

കോഴിക്കോട് – 2,022
എറണാകുളം – 1,781
മലപ്പുറം – 1,661
തൃശൂര്‍ – 1,388
കണ്ണൂര്‍ – 1175
തിരുവനന്തപുരം – 981
കോട്ടയം – 973
ആലപ്പുഴ – 704
കാസർകോട് – 676
പാലക്കാട് – 581
ഇടുക്കി – 469
കൊല്ലം – 455
പത്തനംതിട്ട – 390
വയനാട് – 388

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാംപിളാണു ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാംപിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാംപിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി, പിസിആര്‍, ആര്‍ടിഎല്‍എഎംപി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,43,59,016 സാംപിളാണു പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന മൂന്നു പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,950 ആയി.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1996, എറണാകുളം 1751, മലപ്പുറം 1615, തൃശൂര്‍ 1361, കണ്ണൂര്‍ 990, തിരുവനന്തപുരം 768, കോട്ടയം 898, ആലപ്പുഴ 696, കാസർകോട് 620, പാലക്കാട് 226, ഇടുക്കി 457, കൊല്ലം 451, പത്തനംതിട്ട 342, വയനാട് 379 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, കാസർകോട് 6, തിരുവനന്തപുരം 5, തൃശൂര്‍ 4, കൊല്ലം, കോഴിക്കോട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

നെഗറ്റീവ് ആയവർ, ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 497
കൊല്ലം – 438
പത്തനംതിട്ട – 87
ആലപ്പുഴ – 380
കോട്ടയം – 272
ഇടുക്കി – 53
എറണാകുളം – 350
തൃശൂര്‍ – 502
പാലക്കാട് – 165
മലപ്പുറം – 169
കോഴിക്കോട് – 481
വയനാട് – 75
കണ്ണൂര്‍ – 658
കാസർകോട് – 178

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,47,158 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 12,281 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2506 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 468 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read in English: 13,644 new Covid cases in Kerala on Monday, active cases cross 1 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com