ADVERTISEMENT

തിരുവനന്തപുരം ∙ മകനും ഭാര്യയും കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ താൻ ക്വാറന്റീനിൽ പ്രവേശിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മകനും മരുമകളുമായി പ്രൈമറി കോൺടാക്ട് വന്നതിനാലാണു മന്ത്രി ക്വാറന്റീനിൽ കഴിയാൻ തീരുമാനിച്ചത്. തനിക്കു രോഗ ലക്ഷണങ്ങൾ ഇല്ലെന്നും തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോണിലൂടെയും ഇടപെട്ട് നടത്തുമെന്നും സമൂഹമാധ്യമത്തിൽ മന്ത്രി അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങൾക്കു കോവിഡ് ബാധിച്ചിരുന്നു. മകൾക്കു കോവിഡ് ബാധിച്ചിട്ടും മുഖ്യമന്ത്രി പ്രോട്ടോക്കോൾ പാലിക്കാതിരുന്നതായി ആക്ഷേപമുയർന്നിരുന്നു.

കെ.കെ.ശൈലജയുടെ കുറിപ്പ്:

പ്രിയമുള്ളവരെ,

എന്റെ മകൻ ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റീനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.

English Summary: Minister KK Shailaja under Quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com