ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സീൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് പറഞ്ഞ കാര്യങ്ങൾ ഇടയ്ക്കു മാറ്റി പറയുന്ന ശീലം സംസ്ഥാന സർക്കാരിനില്ല. കേന്ദ്രം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമെന്നു പറയുന്നതിൽ തെറ്റില്ല. സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. വാക്സീൻ പണം കൊടുത്തു വാങ്ങുന്നത് സംസ്ഥാനത്തിനു ബാധ്യതയാണ്. അത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു.

സ്വകാര്യ ആശുപത്രികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം ഉടൻ വിളിച്ചു ചേർക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ദിവസം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാർട്ടികളുമായി ആലോചിക്കും. നോമ്പുകാലത്ത് ഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കും. അയൽ സംസ്ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നതിനാല്‍ നല്ല ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Government to provide COVID–19 vaccine free of cost for all: CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com