ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്; പൊലീസിന് പരാതി

Mail This Article
ന്യൂഡൽഹി ∙ തന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിനെതിരെ പൊലീസിനു പരാതി നൽകി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. ഇദ്ദേഹത്തിന്റെ പേരിലുള്ള അക്കൗണ്ടിലൂടെ വ്യാജ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു നടപടി.
കഴിഞ്ഞ ശനിയാഴ്ചയാണു എൻ.വി.രമണ ഇന്ത്യയുടെ 48–ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ട്വിറ്റർ ഉൾപ്പെടെ യാതൊരു സമൂഹമാധ്യമ അക്കൗണ്ടും ചീഫ് ജസ്റ്റിസിനില്ല. @NVRamanna എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽനിന്നുള്ള ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കു കോവിഡ് വാക്സീൻ നിർമാണത്തിനുള്ള അസംസ്കൃത സാധനങ്ങൾ നൽകാൻ യുഎസ് തീരുമാനിച്ചു എന്നുള്ള ട്വീറ്റാണു ഡിലീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്തായിരുന്നു ട‌്വീറ്റ്. വ്യാജ അക്കൗണ്ടിന് അയ്യായിരത്തിലേറെ ഫോളോവേഴ്സുണ്ടായിരുന്നു.
English Summary: Chief Justice Ramana Files Police Complaint Over Fake Twitter Account