കള്ളപ്പണക്കേസ്: പി.എസ്.സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം

sandeep-nair-sarith-ps
സന്ദീപ് നായർ, പി.എസ്.സരിത്ത് (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണക്കേസിൽ പ്രതികളായ പി.എസ്.സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഇരു പ്രതികളും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇരുവർക്കും ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിൽ കോഫപോസ ചുമത്തിയിട്ടുള്ളതിനാൽ പുറത്തിറങ്ങാനാവില്ല.

English Summary: Sandeep Nair and sarith gets bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA