ADVERTISEMENT

ചാമരാജ് നഗർ∙ കർണാടകയിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു. ചാമരാജ് നഗർ ജില്ലാ ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. കോവിഡ് ബാധിതരല്ലാത്തവരും മരിച്ചവരിൽ ഉൾപ്പെടുന്നു. രാത്രി 12നും പുലർച്ചെ 2നും ഇടയിലാണ് ഓക്സിജൻ തീർന്നുപോയത്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സുരേഷ് കുമാർ അറിയിച്ചു.

മുഖ്യമന്ത്രി യെഡിയൂരപ്പ മജിസ്ട്രേറ്റുമായി സംസാരിച്ചു. മുഖ്യമന്ത്രി നാളെ അടിയന്തര യോഗം വിളിച്ചു. 24 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവമാണിത്. കലബുർഗിയിൽ ശനിയാഴ്ച സമാനമായ സംഭവമുണ്ടായി. കെബിഎൻ ആശുപത്രിയിൽ നാല് കോവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. ഞായറാഴ്ച 37,733 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 217 പേർ മരിച്ചു. എന്നാൽ മരണ സംഖ്യ ഇതിലും വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. 

English Summary: Patients at Chamarajanagar District Hospital die due to oxygen shortage

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com